തൊടിയൂർ: വീട്ടിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും തീവച്ചു. കല്ലേലിഭാഗം അശ്വനി ഭവനിൽ അജികുമാറിന്റെ ഓട്ടോയും സ്കൂട്ടറുമാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.30ന് വീടിന് പുറത്ത് തീ ആളുന്നത് കണ്ട് അജികുമാറിന്റെ ഭാര്യ അനിത ഭർത്താവിനെയും കുട്ടികളെയും വിളിച്ചുണർത്തി തീ കെടുത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു യമഹറേ സെഡ് ആർ സ്കൂട്ടറും ഓട്ടോയും. സ്കൂട്ടർ പൂർണമായും ഓട്ടോ ഭാഗികമായും കത്തി നശിച്ചു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് വിഭാഗവും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാരാരിത്തോട്ടം മിടുക്കൻ മുക്കിലെ ഒാട്ടോ ഡ്രൈവറാണ് അജികുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |