കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തിയിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. പള്ളിമുക്ക്ചന്തയിൽ മീൻകച്ചവടം നടത്തുന്ന അയത്തിൽ പുത്തനഴികത്ത് വീട്ടിൽ റിയാസാണ് (39) ഇരവിപുരം പള്ളിമുക്കിൽ നിന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത്. ചെറിയ പൊതികളിലാക്കിയ നൂറ് ഗ്രാം വീതമുള്ള കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മഫ്തിയിൽ ആണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാൾക്ക് മുന്നിലേക്ക് എത്തിയത്. ഇവരെ കണ്ടയുടൻ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞോടിയ റിയാസിനെ ഇരുചക്രവാഹനത്തിൻ പിന്തുടർന്നാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നർക്കോട്ടിക് സ്ക്വാഡാണ് റിയാസിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |