SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

കൃഷിനാശം: കേന്ദ്ര ബോർഡുകൾ ഇടപെടണം

കൊല്ലം: വേനലിൽ കൃഷിനാശം നേരിടുന്ന തോട്ടം മേഖലയിലെ ഏലം, തേയില, കാപ്പി, റബർ കർഷകരെയും തൊഴിലാളികളെയും സഹായിക്കാൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്പൈസസ്, ടീ, കോഫി, റബർ ബോർഡുകൾ തയ്യാറാകണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സി.ഐ.ടി.യു ആവശ്യപ്പെട്ടു.

ഏലത്തോട്ടങ്ങളിൽ പകുതിയിലധികം ചെടികളും കരിഞ്ഞു. സമാന അവസ്ഥയാണ് തേയില, കാപ്പി തോട്ടങ്ങളും. സ്വാഭാവിക റബർ ലാറ്റക്സ് ഉത്പാദനവും കുത്തനെ കുറഞ്ഞു.

വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ തോട്ടം മേഖലയിലെ സ്പൈസസ്, ടീ, കോഫി, റബർ ബോർഡുകൾക്ക് നോഡൽ വകുപ്പായ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പും, കൃഷി വകുപ്പും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാർക്ക് സി.ഐ.ടി.യു നിവേദനം നൽകി. നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹൻ, ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.