തൃശൂർ: ചർമ്മരോഗ വിദഗ്ദ്ധരുടെ മിഡ്ക്യൂട്ടികോൺ 2024ന് 12ന് ഹയാത്ത് റീജൻസിയിൽ നടക്കും. തൃശൂർ ഡെർമറ്റോളജി ക്ലബ്ബും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം പ്രമുഖരായ ഡെർമറ്റോളജി പ്രൊഫഷണലുകളും ഗവേഷകരും അക്കാഡമിക് വിദഗ്ദ്ധരും പരിപാടിയിൽ പങ്കെടുക്കും. സീനിയർ ഡെർമറ്റോളജിസ്റ്റ് ഡോ. സുഗതൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഡോ. ഫിറോസ്, സെക്രട്ടറി ഡോ. അനുരാധ, കാക്കനാട്ട് ബാബു എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ ഡെർമറ്റോളജി വിഭാഗം പ്രൊഫ. ഡോ. മേഴ്സി പോൾ, അസോ. പ്രൊഫ. ഡോ. ഡേവിഡ് പുതുക്കാടൻ, അസിസ്റ്റന്റ് പ്രൊഫ. ഡോ. വർഗീസ് ജയിംസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |