ന്യൂഡൽഹി: ബോളിവുഡ് നടൻ ശേഖർ സുമൻ ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ പാർട്ടി ആസ്ഥാനത്ത് നേതാക്കളായ വിനോദ് താവ്ഡെയും അനിൽ ബലൂനിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ വരെ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നില്ലെന്നും ഇതിന് ഉത്തരവിട്ട ദൈവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ നിരവധി കാര്യങ്ങൾ നടക്കും. ചിലപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയാതെ വരും.അപ്പോൾ മുകളിൽ നിന്ന് അതിനുള്ള വഴി തെളിയും. പോസിറ്റീവ് കാഴ്ചപ്പാടോടെയാണ് താൻ ബി.ജെ.പിയിലേക്ക് എത്തിയത്. അതിന് ദൈവത്തോട് നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവർക്കും ശേഖർ സുമൻ നന്ദി അറിയിച്ചു. ഞായറാഴ്ച പാർട്ടി വിട്ട കോൺഗ്രസ് മാദ്ധ്യമ വിഭാഗം ദേശീയ കോ- ഓർഡിനേറ്റർ ആയിരുന്ന രാധിക കേരയും ബി.ജെ.പിയിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |