SignIn
Kerala Kaumudi Online
Sunday, 20 October 2024 1.04 PM IST

തെക്കെ മഠത്തിൽ ശ്രീശങ്കര ജയന്തി ആഘോഷം

Increase Font Size Decrease Font Size Print Page
1

തൃശൂർ: തെക്കെ മഠത്തിന്റെയും ശ്രീശങ്കര ജയന്തി ആഘോഷക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശ്രീശങ്കരജയന്തി ആഘോഷം ഒമ്പത് മുതൽ 12 വരെ നടക്കും. ഒമ്പതിന് രാവിലെ 7.30ന് ശ്രീവടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശ്രീശങ്കര ഭജനഘോഷയാത്ര തെക്കെമഠത്തിലെ ശ്രീശങ്കര പ്രതിഷ്ഠയ്ക്ക് മുന്നിൽ സമാപിക്കും. ശ്രീശങ്കരാരാധന, ഭാഷ്യ പാരായണം, ശ്രീശങ്കര കീർത്തനാലാപനം, പ്രസാദ വിതരണം എന്നിവയുണ്ടാകും. 10, 11 തീയതികളിൽ ആരാധന, കീർത്തനാലാപനം, ഭാഷ്യപാരായണം, പ്രസാദ വിതരണം എന്നിവയുണ്ടാകും. 12ന് വൈശാഖപഞ്ചമി ശ്രീശങ്കര ജയന്തി ദിവസം രാവിലെ 7ന് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീശങ്കര പ്രതിഷ്ഠയിൽ പ്രത്യേക പൂജയും തെക്കേമഠം മൂപ്പിൽസ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ പുഷ്പാഞ്ജലിയുമുണ്ടാകും. തുടർന്ന് ഭാഷ്യപാരായണം, ശ്രീശങ്കര സ്‌തോത്രാലാപനം, ഭജന, പ്രസാദവിതരണം. മൂപ്പിൽസ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി ശ്രീശങ്കര ജയന്തി ഉദ്ഘാടനം ചെയ്യും. വടക്കുമ്പാട് നാരായണൻ അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.