കോട്ടയം : കേരളത്തെ അതീവ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കുറവ് മൂലം അനുഭവപ്പെടുന്ന അതീവ ഗുരുതരമായ ജലദൗർലഭ്യവും ഉഷ്ണ തരംഗവും കാരണം ഗുരുതര ജീവിത പ്രതിസന്ധിയാണ് കേരളീയർ നേരിടുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ കേരളം ആദ്യമായി ഉൾപ്പെട്ടിരിക്കുകയാണ്. വ്യാപകമായ കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത കർഷകർ കൃഷി നാശത്തെ തുടർന്ന് ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |