SignIn
Kerala Kaumudi Online
Thursday, 18 July 2024 9.20 AM IST

മിന്നും വിജയവുമായി മൂന്നു ജോഡി ഇരട്ടകൾ

photo

നെടുമങ്ങാട്: പ്ലസ്‌ടു പരീക്ഷയിൽ നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മധുരമൂറും വിജയം സമ്മാനിച്ച് മൂന്ന് ജോഡി ഇരട്ടകൾ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഇരട്ട സഹോദരിമാർക്ക് അനുമോദന പ്രവാഹം തുടരുകയാണ്.സയൻസ് ഗ്രൂപ്പിൽ ശിവാനി- ശിവന്യ, ആമിന-അൽഫിയ, ഹ്യുമാനിറ്റിസ് ഗ്രൂപ്പിൽ ഭവ്യ- ഭാഗ്യ എന്നിവരാണ് ഉന്നത വിജയം നേടിയ ഇരട്ടകൾ.അദ്ധ്യാപക-രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തി മധുര വിതരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി, സ്‌കൂൾ പ്രിൻസിപ്പൽ നിതാ നായർ, ഹെഡ്മിസ്ട്രസ് രമണി മുരളി, പി.ടി.എ പ്രസിഡന്റ് പി.വി.റജി, കവിയിത്രി അനിത ഹരി, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.