തിരുവനന്തപുരം: ആനയറ ലോർഡ്സ് ജംഗ്ഷനിൽ വാട്ടർ അതോറിട്ടി സ്വീവേജ് ലൈനിനായി ദേശീയപാതയ്ക്കിരുവശവും 45 മീറ്റർ നീളത്തിൽ പൈപ്പ് ഇടുന്നത് ഇന്നലെ പൂർത്തിയാക്കി.ഇനി ഈ പൈപ്പുകളിൽ 530 എം.എം.എച്ച്.ഡി.ഇ പൈപ്പുകൾ സ്ഥാപിക്കും.ഈ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
എൻ.എച്ചിന്റെ അപ്പുറവും ഇപ്പുറവും 5 മീറ്റർ വീതം അധികം പൈപ്പ് ഇടുന്നുണ്ട്.ഭാവിയിൽ റോഡ് വീതി കൂട്ടുന്നതിനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണിത്. തുടർന്ന് ലോർഡ്സിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും എൻ.എച്ച് മുറിച്ചുകടന്ന് പാർവതി പുത്തനാറിന് സമീപത്തുള്ള സർവീസ് റോഡിലും രണ്ട് ചേംബറുകൾ കൂടി നിർമ്മിക്കും. ഭാവിയിൽ റോഡ് മുറിക്കാതെ തന്നെ പൈപ്പ് വലിക്കുന്നതിനാണിത്. റീഇൻഫോഴ്സ് സിമന്റ് കോൺക്രീറ്റ് ചേംബറാണ് നിർമ്മിക്കുക. ഈ ചേംബറിലാവും പൈപ്പ് വന്നുനിൽക്കുക. ആവശ്യം വന്നാൽ ഈ ചേംബറിലൂടെ പൈപ്പ് പുറത്തെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഈ ചേംബറിലൂടെ ലോർഡ്സ് സർവീസ് റോഡിൽ 100 മീറ്റർ നീളത്തിൽ പൈപ്പിടും. അതിനുശേഷം കുഴി മൂടി ഓട പുനർനിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |