SignIn
Kerala Kaumudi Online
Saturday, 27 July 2024 6.18 AM IST

നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോർന്നു,​ മുഴുവൻ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി

d

കന്നഡയിലെ പ്രമുഖ ടെലിവിഷൻ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ അജ്ഞാത അക്കൗണ്ട് വഴി ചോർന്നത്. വീഡിയോയുടെ സ്ക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലിൽ 1000 സബ്‌സ്ക്രൈബർ ആയാൽ നടിയുടെ മുഴുവൻ വീഡിയോകളും പങ്കുവയ്ക്കുമെന്ന് ചിത്രങ്ങൾ പങ്കുവച്ചയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തിൽ നടിയുടെ ആരാധകരും സഹപ്രവർത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

ജോഗുല,​ കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ജ്യോതി റായ് ശ്രദ്ധനേടുന്നത്. തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത്

സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ ആരാധകർ ഉൾപ്പെടെ ബംഗളുരു പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തിൽ നടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്.

തെലുങ്ക് സംവിധായകൻ സുകുമാർ പൂർവാജുമായുള്ള വിവാഹം ജ്യോതിയ്ക്ക് വാർത്തകളിൽ ഇടംനേടിക്കൊടുത്തിരുന്നു. മുമ്പ് വിവാഹിതയായിരുന്ന ജ്യോതി ആ ബന്ധം വേർപെടുത്തിയിരുന്നു. ആദ്യ ബന്ധത്തിൽ താരത്തിന് 11 വയസ്സുള്ള ഒരു മകനുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JYOTHI RAY, JYOTHI POORVAJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.