തിരുവല്ല: കേരള ഗവ.ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ പതാക ഉയർത്തി. കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ ഇ.എ. സുബ്രഹ്മണ്യൻ, ഐ.എം.എ സൗത്ത് സോൺ സെക്രട്ടറി ഡോ.ബിജു വി.എൻ, എഫ്.ഐ.പി.ഒ. ജനറൽസെക്രട്ടറി എം.കെ.പ്രേമാനന്ദൻ, എസ്.സുഗതൻ, എ.ടി.തോമസ്, എം.എം.എസ്. മനോജ്, എസ്.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് എസ്.വിജയകുമാർ അദ്ധ്യക്ഷനായി. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |