മട്ടാഞ്ചേരി: മത്സ്യമേഖലയിലെ മികച്ച സംഭാവനയ്ക്ക് ഡോ. ബി. മധുസൂധന കുറുപ്പിന് ദേശീയ പുരസ്കാരം. സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് ഇന്ത്യ 2021 വർഷത്തി ലെ സോഫ്റ്റിഅവാർഡാണ് ലഭിച്ചത്. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ പ്രഥമ വൈസ്ചൻസലറും ഉത്തർപ്രദേശിലെ ശ്രീവെങ്കിടേശ്വര സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമാണ് .കൊച്ചിൻ സയൻസ് ആൻഡ്ടെക്നോളജി സർവകലാശാല (കുസാറ്റ്)യു.ജി.സി പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുഫോസ് വൈസ് ചാൻസലറാണ്. സമുദ്ര ജീവശാസ്ത്രത്തിലും മത്സ്യ ബന്ധനത്തിലും സ്തുത്യർഹമായ ഗവേഷണ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരള സർക്കാർ ഫിഷറീസ് വകുപ്പിൽ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. മത്സ്യ ബന്ധന മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |