പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂര മ്പലനടയിൽ " എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ.
കല്യാണം വിളിക്കുന്ന പൃഥ്വിരാജിനെയും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറിൽ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂർത്തങ്ങളും ഉണ്ടാകുമെന്ന സൂചനയും ട്രെയിലർ നൽകുന്നു. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ഗുരുവായൂരമ്പലനടയിൽ എന്നാണ് സൂചന.
നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, പി. പി. കുഞ്ഞികൃഷ്ണൻ, മനോജ് കെ .യു, തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റം കൂടിയാണ് .
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ മേനോന്, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി വി സാരഥി എന്നിവ
ചേർന്നാണ് നിർമ്മാണം. ദീപു പ്രദീപ് രചന നിർവഹിക്കുന്നു.
പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |