SignIn
Kerala Kaumudi Online
Thursday, 18 July 2024 9.31 AM IST

കൊതുകിനെ നശിപ്പിക്കാം

ആലപ്പുഴ: ഇടവിട്ടുള്ള വേനൽ മഴയുടെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യജാഗ്രത പ്രവർത്തനങ്ങളിൽ ശ്രദ്ധി ക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിച്ചു.

ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം.

വെള്ളിയാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഞായറാഴ്ചകളിൽ വീടുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം. മഴയിൽ കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം.ജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഈച്ച, പാറ്റ, എലി എന്നിവ പെരുകി പകർച്ചവ്യാധികൾക്ക് കാരണമാകുന്നതിനാൽ ശാസ്ത്രീയമായി സംസ്‌കരിക്കണം.

മഴക്കാലത്തിന് മുന്നോടിയായി കിണറുകളും ടാങ്കുകളും വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം വലയിട്ട് മൂടണം. കിണറുകളിൽ ക്ലോറിനേഷൻ നടത്തണം.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിലും പകർച്ച വ്യാധിപ്രതിരോധ പ്രവർത്തനങ്ങളിലും എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ. അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.