നാദാപുരം: സംസ്ഥാനതല ഓപ്പൺ ചെസ് ടൂർണമെന്റ് ഇരിങ്ങണ്ണൂരിൽ സമാപിച്ചു. എം.പി. ബാലഗോപാൽ കൾച്ചറൽ വിംഗിന്റെ ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. കാർത്തിക് രാജ്, മുഹമ്മദ് സഹറാൻ, സത്യജിത് ,ഇലാൻ ഫായിസ്, ഹരികൃഷ്ണ, സൂര്യ ഗായത്രി, പ്രസന്ന,വാസുദേവ് ചാമ്പ്യന്മാരായി. ആദ്യ 15 സ്ഥാനം വരെ ലഭിച്ചവർക്ക് ക്യാഷ് അവാർഡുകളും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡിന് പുറമെ ട്രോഫിയും വിതരണം ചെയ്തു. സമ്മാന ദാന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സജീഷ് കോട്ടേമ്പ്രം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി സലീന, സുനൂപ് ഇടക്കണ്ടിയിൽ, സന്തോഷ് കക്കാട്ട്, വത്സരാജ് മണലാട്ട്, വി.പി. സുരേന്ദ്രൻ, വി. പി.പവിത്രൻ, എൻ.കെ. മിഥുൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |