SignIn
Kerala Kaumudi Online
Saturday, 27 July 2024 5.58 AM IST

രാഹുൽ ഗാന്ധിയുടെ വിവാഹം ഉടൻ,​ തിരഞ്ഞെടുപ്പ് റാലിക്കിടെ തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ്

d

ലക്‌നൗ : താൻ ഉടൻ വിവാഹിതനാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുയോഗത്തിനിടെ ആൾക്കൂട്ടത്തിൽ നിന്നായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നത്. ചോദ്യം ആദ്യം രാഹുലിന് മനസിലായില്ല. തുടർന്ന് ചോദ്യമെന്താണെന്ന് അദ്ദേഹം വേദിയിലും സദസിലുള്ളവരോടും ചോദിച്ചു. പിന്നീട് ചോദ്യം മനസിലായപ്പോഴാണ് എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടിവരും എന്ന് രാഹുൽ മറുപടി പറഞ്ഞത്. സഹോദരി പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ളവർ വേദിയിലുള്ളപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

അമേഠി മണ്ഡലത്തിൽ നിന്നു മാറി ഇത്തവണം റായ്‌ബറേലിയിലാണ് ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടയായ അമേഠിയിൽ 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. വയനാട് മണ്ഡലത്തിൽ നിന്നാണ് രാഹുൽ കഴിഞ്ഞ തവണ പാർലമെന്റിലെത്തിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, RAHUL GANDHI, RAIBARELI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.