SignIn
Kerala Kaumudi Online
Tuesday, 28 May 2024 6.40 PM IST

അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിന് നൂറ് ശതമാനം വിജയം

അഞ്ചൽ : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ പരീക്ഷയിൽ അഞ്ചൽ സെന്റ് ജോൺസ്‌

സ്​കൂളിന് നൂറ് ശതമാനം വിജയം. പത്താം ക്ലാസിൽ ആകെ പരീക്ഷ എഴുതിയ 134 കുട്ടികളിൽ 123 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 24 പേർ എല്ലാ വിഷയങ്ങളിലും 17 പേർ നാല് വിഷയങ്ങളിലും എ വൺ നേടി. 71 കുട്ടികൾ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി. 99 ശതമാനം മാർക്ക് വാങ്ങിയ ദേവ എം.സുധീഷ് ആണ് സ്​കൂൾ ടോപ്പർ. 97.8 ശതമാനം മാർക്ക് വാങ്ങിയ അബ്ദുൽ റഹിം, എ.എസ്.അനസൂയ , സെറ മറിയം സാംസൺ എന്നിവർ രണ്ടാം സ്ഥാനവും, 97.6 ശതമാനം മാർക്ക് വാങ്ങിയ ഗൗതം ഹരി മൂന്നാം സ്ഥാനവും നേടി.

പന്ത്രണ്ടാം ക്ലാസിൽ ആകെ പരീക്ഷയെഴുതിയ 92 കുട്ടികളിൽ 79 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 11 പേർ എല്ലാ വിഷയങ്ങളിലും 4 പേർ നാല് വിഷയങ്ങളിലും എ വൺ നേടി. 29 കുട്ടികൾ 90 ശതമാനത്തിലധികം മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ 98.8 ശതമാനം മാർക്ക് വാങ്ങിയ എസ്. സൗന്ദര്യ ആണ് സ്​കൂൾ ടോപ്പർ. കൊമേഴ്‌​സ് വിഭാഗത്തിൽ 96.6 ശതമാനം മാർക്ക് നേടിയ എൻ.നസ്‌​റിനും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 95.4 ശതമാനം മാർക്ക് നേടിയ ഗൗതമി ഗിരീഷും ഒന്നാമതെത്തി.

സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ ദേവ എം.സുധീഷ്,

എസ്.അബ്ദുൽ റഹിം, എ.എസ്.അനസൂയ , സെറ മറിയം സാംസൺ, ഗൗതം ഹരി, വി.ജി.അച്ചു , എസ്.കൃഷ്‌ണ , അൽഫോൺസ റെയ്ച്ചൽ വർഗ്ഗീസ്, അതുല്യ പ്രീതി തങ്കച്ചൻ, ഹേസൽ റോണി, നിഹാന ഫാത്തിമ നിസ്സാം, ജൊവാന എസ്.മനു, ആഷ്‌ന റോയി, മറിയ ഷിജു, ആർ.അർജുൻ , അീലന മാത്യു, എസ്.അനുഷ്‌ക , ജുമിത എബ്രഹാം, അമ്മ സോണി, കൈലാസ് ഐ.എസ്., ഫൈഹാ ഷെഫീഖ്, കിരൺ എ. ശ്രേയ എസ്, സാറ ജേക്കബ്

സി.ബി.എസ്.ഇ പ്ലസ്‌ടു പരീക്ഷയിൽ

എല്ലാവിഷയത്തിനും എ വൺ നേടിയ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.സൗന്ദര്യ , എസ്.മുനാസിബ് , വി.ആർ. മാധവ്, കെസിയ മോൻസി, ജോവാഷ് ജോൺസൺ, അഥീന അജി, അഹ്‌സീന ജാഫർ, ഡി.അഞ്ജന , ഉത്തര എസ്. ഗോപൻ,എ.എസ്. ശബരി, എൻ.മുഹമ്മദ് അഫ്‌സൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.