SignIn
Kerala Kaumudi Online
Thursday, 18 July 2024 2.50 AM IST

കുട്ടികൾക്ക് ആവേശമായി മണ്ണോളം കളിമൺ ഡിസൈൻ ശില്പശാല

photo-

പഴയങ്ങാടി: പ്രശസ്ത ചിത്രകാരൻ ധനരാജ് കീഴറയുടെ നേതൃത്വത്തിൽ ദേശപ്രിയ വായനശാല കണ്ണപുരം സംഘടിപ്പിച്ച ഏകദിന കളിമൺ ശില്പശാല - മണ്ണോളം കുട്ടികൾക്കടക്കം ആവേശമായി. ചിത്രകാരൻ സന്തോഷ് ചുണ്ടയും കളിമൺ പാത്ര നിർമ്മാണ വിദഗ്ദ്ധൻ മാക്കൂട്ടൻ ബാലനും പങ്കെടുത്തു.

കളിമൺ ഉത്പന്നങ്ങളോടുള്ള താത്പര്യം ഏറിവരുന്ന സാഹചര്യത്തിൽ, ഡിസൈനിൽ വ്യത്യസ്തത വികസിപ്പിച്ച്, മാർക്കറ്റിൽ പിടിച്ചു നിൽക്കുവാനും വിപണനം കൂട്ടുവാനും ഉള്ള പ്രാരംഭഘട്ട പരിശീലന പരിപാടിയാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി പറഞ്ഞു. കളിമൺപാത്ര നിർമ്മാണത്തിന് പേരുകേട്ട കണ്ണപുരം മൊട്ടമ്മൽ നിന്നും ഏറെ വൈകാതെ തനതായ ഒരു ബ്രാന്റ് രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു. പരമ്പരാഗത മൺപാത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്ന യുവതലമുറയിൽ താൽപര്യം പുനരുജ്ജീവിപ്പിക്കുന്നതും ശില്പശാലയുടെ ഉദ്ദേശമായിരുന്നു.

മുപ്പതിൽപരം കുട്ടികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ശില്പശാല വിജയമായി. മൺപാത്ര നിർമ്മാണത്തിലുപരി വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളുടെ ഡിസൈൻ ആണ് ശില്പശാലയിൽ നിർമ്മിച്ചത്. വായനശാല പ്രസിഡന്റ് കെ.വി. ബാലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണൻ, ടി.വി. ലക്ഷ്മണൻ, സന്തോഷ് ചുണ്ട തുടങ്ങിയവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി. രവീന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.വി. രാജേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SILPASALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.