SignIn
Kerala Kaumudi Online
Tuesday, 28 May 2024 5.16 PM IST

വിദ്യാഭ്യാസം തൊഴിൽ

d

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം; ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /തതുല്യ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 31. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340 / 8075319643, കൊല്ലം – 0474 2767635 / 9447901780, കോട്ടയം – 0481 2312504 / 9495716465, ചേർത്തല – 0478 2817234 / 2817234 / 7012434510, തൊടുപുഴ – 0486 2224601 / 9400455066, കളമശ്ശേരി – 0484 2558385 / 9188133492, തൃശ്ശൂർ - 0487 2384253 / 9447610223, പാലക്കാട് – 0492 2256677 / 9142190406, പെരിന്തൽമണ്ണ – 0493 3295733 / 9645078880, തിരൂർ - 0494 2430802 / 9746387398, കോഴിക്കോട് – 0495 2372131 / 9745531608, കണ്ണൂർ - 0497 2706904 / 9895880075, ഉദുമ – 0467 2263347 / 9847677549, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441 / 9946866946.

ട്രെയിനിംഗ് കോഴ്സ്

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈമാസം 24ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.org/www.rcctvm.gov.in.

ബി.ബി.എ പരീക്ഷ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.ബി.എ രണ്ടാം വർഷ പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് 18വരെയും 150രൂപ പിഴയോടെ 22വരെയും 400 രൂപ പിഴയോടെ 24വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ രജിസ്ട്രേഷൻ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു. 2022 അഡ്മിഷൻ യു.ജി /പി.ജി രണ്ടാം സെമസ്റ്റർ - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2023 (ജനുവരി) അഡ്മിഷൻ യു.ജി രണ്ടാം സെമസ്റ്റർ ആൻഡ് പി.ജി ഒന്നാം സെമസ്റ്റർ, 2023 (ജൂലായ്) അഡ്മിഷൻ യു.ജി ആൻഡ് പി.ജി ഒന്നാം സെമസ്റ്റർ എന്നീ പരീക്ഷകളുടെ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. വിവിധ ജില്ലകളിലെ 51 പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക് പിഴ കൂടാതെ 23 വരെയും, പിഴയോടെ 30 വരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് ( www.sgou.ac.in or erp.sgou.ac.in ) വഴി അപേക്ഷിക്കാം.

നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി ​- വർഗ, ഒ.ഇ.സി വിദ്യാർത്ഥികൾ പരീക്ഷാ ഫീസ് അടയ്ക്കേണ്ട. എന്നാൽ ഫീസ് ആനുകൂല്യമുള്ളവർ പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഫീസ് ആനുകൂല്യം ലഭിക്കില്ല). ഫീസ് സംബന്ധമായ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ വെബ് സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: e23@sgou.ac.in. ഫോൺ: 9188920013, 9188920014.

കരിയർ കൗൺസലിംഗ്

തിരുവനന്തപുരം: ഐ.സി.ടി അക്കാഡമിയും ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേർന്ന് സൗജന്യ കരിയർ കൗൺസലിംഗ് നടത്തുന്നു. 13-18 പ്രായക്കാർക്ക് ictkerala.org/career-insight ലിങ്കിൽ രജിസ്റ്റർ ചെയ്യാം. 28,000ലേറെ സ്ഥാപനങ്ങളിലെ 2,90,000ലേറെ കോഴ്‌സുകളെക്കുറിച്ചുള്ള കൗൺസലിംങ്ങാണുളളത്. പ്രവേശന പരീക്ഷകൾ,സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചും അറിയാം.

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം : എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ നാലിന് അവസാനിക്കും. വിശദവിവരങ്ങൾ അടങ്ങിയ പരീക്ഷാ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

പ്ലസ് വൺ അധിക ബാച്ചില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ അധിക ബാച്ച് അനുവദിക്കില്ലെന്നു വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

നിലവിൽ വിദ്യാർത്ഥി പ്രവേശനത്തിൽ സംസ്ഥാനത്തിന് പ്രതിസന്ധികളില്ല. പ്രവേശനത്തിന് പ്രതിസന്ധിയെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.

ബാച്ച് വർദ്ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ കുട്ടികൾക്കും സീറ്ര് ഉറപ്പാക്കും. ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കും. സീറ്റ് വർദ്ധിപ്പിക്കുന്നതിന് പകരം ബാച്ച് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഉയർന്ന വിജയമുള്ളതിനാൽ ഒരു ബാച്ചിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

എം.ജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020,2021,2022 അഡ്മിഷൻ സപ്ലിമെന്ററി പുതിയ സ്‌കീം) പരീക്ഷകൾ 21ന് ആരംഭിക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ, എം.എസ്.സി, എം.കോം (സി.എസ്.എസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 22 വരെ അപേക്ഷിക്കാം.


പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക് സയൻസ് സ്റ്റാറ്റിസ്റ്റിക്‌സ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 7ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.