SignIn
Kerala Kaumudi Online
Saturday, 27 July 2024 12.18 PM IST

കേരള സർവകലാശാല പി.ജി പ്രവേശന പരീക്ഷ

c

തിരുവനന്തപുരം: കേരളസർവകലാശാലയുടെ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 20 മുതൽ 24 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ചെന്നൈ, ഡൽഹി എന്നീ സെന്ററുകളിൽ നടത്തും. ടൈംടേബിൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ. ഫോൺ: 04712308328, ഇ-മെയിൽ: csspghelp2024@gmail.com.

നാലാം സെമസ്​റ്റർ ബി.ടെക്. പാർട്ട്ടൈം റിസ്ട്രക്‌ച്ചേർഡ് കോഴ്സ് (2013 സ്‌കീം - സപ്ലിമെന്ററി) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പാർട്ട് ഒന്ന്, രണ്ട് ബി.എ./ബി.എ. അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/ രാഷ്ട്രഭാഷ പ്രവീൺ പാസായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി.കോം./ ബി.പി.എ./ബി.എസ്‌സി. (ആന്വൽ/വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി/മേഴ്സിചാൻസ് ജൂൺ 2024 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

15, 16, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി. മാത്തമാ​റ്റിക്സ് (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട്/വൈവവോസി പരീക്ഷകൾ 20, 21 22 തീയതികളിലേക്ക് മാറ്റി.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ ഫിസിക്സ് വിത്ത് മാത്തമാ​റ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവവോസി പരീക്ഷകൾ 15 മുതൽ കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളേജിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ ജ്യോഗ്രഫി പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവവോസി പരീക്ഷകൾ 20 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

സെപ്​തംബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബി.ടെക്. (2008 സ്‌കീം) ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 15, 16 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.