SignIn
Kerala Kaumudi Online
Wednesday, 29 May 2024 10.24 PM IST

വെറും 6.49 ലക്ഷം രൂപ, ഒരു ലിറ്റർ പെട്രോളിന് 25 കി.മീ മൈലേജ്; പുതിയ സ്വിഫ്റ്റിലുമുണ്ട് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ

swift-

ദിവസങ്ങൾക്ക് മുമ്പായിരുന്നു മാരുതി സുസുക്കി വാഹനപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും പുതിയ മോഡൽ സ്വിഫ്റ്റ് പുറത്തിറക്കിയത്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് പുതിയ മോഡൽ സ്വിഫ്റ്റിന്റെ എക്സ് ഷോറൂം വില. പ്രതിമാസം 17,436 രൂപയിൽ ആരംഭിക്കുന്ന വിലയിൽ സബ്സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലും വാഹനം സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. ഏറ്റവും പുതിയ മോഡലിന് 1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പരമാവധി 82 പിഎസ് പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

വാഹനത്തിന്റെ മൈലേജിൽ വലിയ വ്യത്യാസം കമ്പനി വരുത്തിയിട്ടുണ്ട്. 2024 മോഡൽ സ്വിഫ്റ്റിന്റെ 5- സ്പീഡ് എംടി വേർഷന് 24.8 കിലോ മീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എഎംടി വേർഷന് 25.75 കിലോ മീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. LXi, VXi, VXi(O), ZXi, ZXi എന്നീ വേരിയന്റുകളിലാണ് പുതിയ മോഡൽ സ്വിഫ്റ്റ് പുറത്തിറങ്ങുന്നത്.

മാരുതി ഇതുവരെ സ്വിഫ്റ്റിന്റെ ഏകദേശം 3 ദശലക്ഷം യൂണിറ്റുകളാണ് വിറ്റത്. വാഹനപ്രേമികളുടെ ഇഷ്ട കാറായ സ്വിഫ്റ്റ് ആദ്യമായി പുറത്തിറങ്ങുന്നത് 2005ൽ ആയിരുന്നു. 2011 ആകുമ്പോഴേക്കും സ്വിഫ്റ്റിന്റെ രണ്ടാം മൂന്നാം തലമുറ വാഹനവും പുറത്തിറങ്ങി. 2018ൽ ആണ് മൂന്നാം തലമുറ സ്വിഫ്റ്റ് പുറത്തിറങ്ങിയത്. മൊത്തം 1,450 കോടി രൂപ മുതൽമുടക്കിൽ വികസിപ്പിച്ചെടുത്ത നാലാം തലമുറ സ്വിഫ്റ്റ് ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി സുസുക്കി മോട്ടോർ ഗുജറാത്ത് പ്ലാന്റിലാണ് നിർമ്മിക്കുന്നത്.

ഓരോ വേരിയന്റിന്റെയും എക്സ് ഷോറൂം വില ചുവടെ

2024 Swift LXi MT - 6.49 ലക്ഷം രൂപ
2024 Swift VXi MT - 7.29 ലക്ഷം രൂപ
2024 Swift VXi AMT - 7.79 ലക്ഷം രൂപ
2024 Swift VXi (O) MT - 7.56 ലക്ഷം രൂപ
2024 Swift VXi (O) AMT - 8.06 ലക്ഷം രൂപ
2024 Swift ZXi MT - 8.29 ലക്ഷം രൂപ
2024 Swift ZXi AMT - 8.79 ലക്ഷം രൂപ
2024 Swift ZXi+ MT - 8.99 ലക്ഷം രൂപ
2024 Swift ZXi+ AMT - 9.49 ലക്ഷം രൂപ
2024 Swift ZXi+ MT ഡ്യുവൽ ടോൺ - 9.14 ലക്ഷം രൂപ
2024 Swift ZXi+ AMT ഡ്യുവൽ ടോൺ - 9.64 ലക്ഷം രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, SWIFT CAR, LATEST NEWS IN MALAYALAM, AUTO NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.