തൃശൂർ: സ്കൂൾ പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെ ശമ്പള കുടിശികയും ഏപ്രിൽ മാസത്തെ രണ്ടായിരം രൂപയും നൽകാതെ പട്ടിണിക്കിടുകയാണെന്ന് സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശമ്പള കുടിശികയും വേതന വർദ്ധനവും നൽകണമെന്നാവശ്യപ്പെട്ട് അടുത്ത മാസം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകും. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ജൂലായിൽ സമരത്തിനിറങ്ങേണ്ടി വരുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് പറഞ്ഞു. 250 കുട്ടികൾ വരെ ഒരു തൊഴിലാളിയും 500 വരെ രണ്ടു പേരെയും ഇതിനു മുകളിൽ മൂന്നു പേരെയും നിയമിക്കണമെന്ന് 2018ൽ സംസ്ഥാന ലേബർ കമ്മിഷണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |