വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനാചരണം നടത്തും.രക്താതിത സമ്മർദ്ദ പ്രതിരോധ സന്ദേശം ഉയർത്തി 17ന് രാവിലെ 8ന് വർക്കല മൈതാനം ജംഗ്ഷനിൽ നിന്ന് പുത്തൻചന്ത വരെ വാക്കത്തോൺ നടത്തും. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഹോസ്പിറ്റൽ അങ്കണത്തിൽ നമ്മുടെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക,അത് നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക എന്ന ആശയം ആസ്പദമാക്കി ഫ്ലാഷ് മോബും ബോധവത്കരണ ക്ലാസും നടക്കും.ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് ക്ലാസിന് നേതൃത്വം നൽകും.മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരൻ,ആർ.എം.ഒ ഡോ.കെ.ജോഷി,ഡോ.ഷഹ്നാസ് എന്നിവർ പങ്കെടുക്കും.അന്ന് പൊതുജനങ്ങൾക്ക് സൗജന്യ നിരക്കിൽ വിവിധ വൈദ്യ പരിശോധനകൾ ഹോസ്പിറ്റലിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |