പുനലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ സ്വയംവര ഹാളിൽ പെൻഷൻ സദസും ആദരിക്കലും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കെ.രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.ഓമനകുട്ടൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത മുഖ്യപ്രഭാഷണം നടത്തി..പുനലൂർ സബ് ട്രഷറി ഓഫീസർ പി.ആർ.സുരേഷ്, റിട്ട.ട്രഷറി ഓഫീസർ സി.ബി. ജയചന്ദ്രൻ, പുനലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൽ.ലീന, എ.സമ്പത്ത്കുമാർ, വി.ആർ.റെജി, ബ്ലോക്ക് സെക്രട്ടറി എ.സുരേഷ്കുമാർ, ബി.വി.ആരിഫാ ബീവി തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, ഭിന്നശേഷി വിഭാഗത്തിൽ ബെസ്റ്റ് ഗോളിയായ എസ്.ശരത്ത് എന്നിവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ മുൻ സൂപ്രണ്ട് ഡോ.എസ്.നാരായണൻ നായർ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |