നെടുമങ്ങാട് : മന്നൂർക്കോണം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുഗ്രാമത്തിൽ സംഘടിപ്പിച്ചിട്ടുള്ള ദ്വിദിന ഗുരുദർശന ശില്പശാലയിൽ 25ന് രാവിലെ 11.30ന് 'ഗുരുദർശനത്തിന്റെ സാമൂഹിക പ്രാധാന്യം" എന്ന വിഷയത്തിൽ സ്വാമി പ്രബോധ തീർത്ഥയും വൈകിട്ട് 3 ന് 'സർവ്വമത സമ്മേളനത്തിന്റെ ലക്ഷ്യവും മതാധിഷ്ഠിത രാഷ്ട്രവും" എന്ന വിഷയത്തിൽ ബ്രഹ്മചാരി സൂര്യശങ്കറും പ്രഭാഷണം നടത്തും. 26 ന് രാവിലെ 9.30 ന് 'ഇന്ത്യൻ ഭരണഘടനയും ഗുരുദർശനവും" എന്ന വിഷയത്തിൽ നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ പ്രൊഫ. ജി.മോഹൻഗോപാലും ഉച്ചയ്ക്ക് 1.30 ന് 'പള്ളാത്തുരുത്തി സന്ദേശത്തിന്റെപ്രയോഗികത" എന്ന വിഷയത്തിൽ സ്വാമി സാന്ദ്രാനന്ദയും സംസാരിക്കും.ഗുരുഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് സ്വാമി ശാശ്വതീകാനന്ദ മെമ്മോറിയൽ ട്രസ്റ്റുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.ഗുരുദർശന പഠനത്തിലും പ്രചാരണത്തിലും താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഗുരുഗ്രാമം ഡയറക്ടർ ഡോ.എം.ആർ.യശോധരൻ അഭ്യർത്ഥിച്ചു. ഫോൺ : 9495444894. 9496947128.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |