SignIn
Kerala Kaumudi Online
Thursday, 18 July 2024 3.41 AM IST

വാർഡ് ശുചിത്വ സുന്ദര ഗ്രാമമാക്കാൻ കൈകോർത്ത് എൻ.എസ്.എസ് വിദ്യാർത്ഥികളും

h

മുരിയാട് പഞ്ചായത്തും സെന്റ് മേരീസ് ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് മഴക്കാല ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ.

മുരിയാട്: മുല്ലക്കാട് വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. പ്രധാന പൊതുനിരത്തുകളിലെ അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനമാണ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കാനകളും തോടുകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. ശുചിത്വ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം തോമസ് തൊകലത്ത് അദ്ധ്യക്ഷനായി. ജെ.പി.എച്ച്.എൻ: പി.കെ. ദീപ, എം.എൽ.എസ്.പി: ജെസ്‌ന ജോണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജൂബി കെ. ജോയ്, ടി.ജെ. ജാൻസി, ആശാ വർക്കർ രാജി സന്തോഷ്, കുടുംബശ്രീ എ.ഡി.എസ് സെന്നു രവി, തൊഴിലുറപ്പ് മാറ്റ് ഇന്ദിര ശശി, ഹരിതകർമ്മസേനാംഗം സിനി ഷാജി തുടങ്ങിയവർ ക്ലീൻ മുല്ലക്കാട് പ്രവർത്തനങ്ങളിൽ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.