പാവറട്ടി: എളവള്ളി ദേശത്തിന്റെ കഥാകാരൻ ബാലൻ ഇരിപ്പശ്ശേരി (64) നിര്യാതനായി. പിതാവ് എളവള്ളി പരേതനായ ഇരിപ്പശ്ശേരി മലവായി. വൈകാരിക തലങ്ങളും ദേശത്തിന്റെ നിനവുകളും ഹൃദ്യമായി കഥകളിലും നോവലുകളിലും അവതരിപ്പിച്ചു. സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാഹിത്യത്തിലെ മികവിന് വിവിധ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ആദ്യ നോവൽ അതിജീവനങ്ങൾ ആദ്യകാല കർഷകത്തൊഴിലാളികളായ ദളിതരുടെ കഥ പറയുന്നതായിരുന്നു. രണ്ടാമത്തെ നോവൽ ' ആഴ്നിലങ്ങളിൽ അഗ്നിയായ് ' അച്ചടിയിലാണ്. നവമാധ്യമങ്ങളിൽ 500ൽ പരം കഥകളെഴുതിയിട്ടുണ്ട്. അംബേദ്ക്കർ പ്രതിഭാ പുരസ്കാരം, മികച്ച സാഹിത്യ പ്രവർത്തനത്തിനുള്ള ദേവജ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയസാമൂഹിക സാംസ്കാരിക പ്രവർത്തകരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യ: ശ്യാമള (തൃശൂർ അമല ആശുപത്രി ജീവനക്കാരി). മക്കൾ: മനസ, ശ്രീനാഥ് (സുസുക്കി ഷോറൂം മെക്കാനിക്ക് ,തൃശൂർ). മരുമകൻ : രാഹുൾ (ഖത്തർ ) . സഹോദരങ്ങൾ: പരേതനായ കുഞ്ഞുമോൻ , ശങ്കുരു, പാറുക്കുട്ടി. സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |