തൊടിയൂർ : ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കല്ലേലിഭാഗം സിമന്റ് ഗോഡൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥതമാക്കിയ കുട്ടികൾക്ക് അനുമോദനം, ചികിത്സാ ധനസഹായ വിതരണം, പഠനോപകരണ വിതരണം എന്നിവ നടക്കും. 19ന് വൈകിട്ട് 4ന് മാരാരിത്തോട്ടം ഐ.ഒ.സി പമ്പിന് സമീപം ചേരുന്ന സമ്മേളനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി സുനിൽ കുമാർ അദ്ധ്യക്ഷനാകും. കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം അവാർഡ് വിതരണം ചെയ്യും. ചികിത്സാ ധനസഹായ വിതരണം സി.പി.എം ഏരിയാ സെക്രട്ടറി പി.കെ.ജയപ്രകാശും പഠനോപകരണ വിതരണം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധനും നിർവഹിക്കും. സി.പി.എം കല്ലേലിഭാഗം ലോക്കൽ സെക്രട്ടറി ആർ.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൻസിയ ഫൈസൽ, ടി.മോഹനൻ, എൽ. സുനിത ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് നദീർ അഹമ്മദ് എന്നിവർ സംസാരിക്കും. ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനർ ആർ.രമേശൻ സ്വാഗതവും സി.ഐ.ടി.യു യൂണിറ്റ് അംഗം അൻസർ ബാബു നന്ദിയും പറയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |