തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കാലപൂർവ്വ ശുചീകരണം തിങ്കളാഴ്ചയ്ക്കുമുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഇന്നും നാളെയും നാടെങ്ങും മഴക്കാലപൂർവ ശുചീകരണത്തിന് ഇറങ്ങുകയാണ്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും മഴക്കാല പൂർവ ശുചീകരണം നടക്കും.കഴിഞ്ഞ 14ന് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതി യോഗം ചേർന്ന് ഇക്കാര്യങ്ങൾ ആസൂത്രണം ചെയ്തു. ശുചീകരണ തൊഴിലാളി, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനമാണ് നടത്തുന്നത്. 2224 കിലോമീറ്റർ നീർച്ചാലുകളും തോടുകളും വൃത്തിയാക്കി. ബാക്കിയുള്ളയിടത്ത് ശുചീകരണം പുരോഗമിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചാരണ സാമഗ്രികളും മേയ് 20നകം നീക്കം ചെയ്യണ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |