ബീജിംഗ് : ദ്വിദിന സന്ദർശനത്തിനായി രാജ്യത്തെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഗംഭീര സ്വീകരണമൊരുക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. പ്രതിരോധം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ആഴത്തിലാക്കാൻ ഇരുവരും ചർച്ചയിൽ ധാരണയായി. യുക്രെയിൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമാണ് ശരിയായ ദിശയെന്ന് ഇരുനേതാക്കളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു. റഷ്യൻ ആണവോർജ്ജ കമ്പനിയായ റൊസറ്റം, യൂണിറ്റുകൾ സ്ഥാപിക്കാനും ഊർജ്ജ സംവിധാനങ്ങൾ വിപുലപ്പെടുത്താനും ചൈനയുമായി സഹകരിക്കുന്നതായി പുട്ടിൻ പറഞ്ഞു. പ്രസിഡന്റായുള്ള അഞ്ചാം ടേം കഴിഞ്ഞയാഴ്ച ആരംഭിച്ചതിന് പിന്നാലെ പുട്ടിൻ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |