ബീജിംഗ്: ക്രൂസ് ഷിപ്പുകളിൽ രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ ഗ്രൂപ്പുകൾക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് ചൈന. ഇളവ് പ്രാബല്യത്തിൽ വന്നു. ഇവർക്ക് ചൈനയിൽ പ്രവേശിക്കുകയും വിസയില്ലാതെ 15 ദിവസം വരെ തങ്ങുകയും ചെയ്യാം. അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിച്ച് ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഷാങ്ഹായ്, ക്വിംഗ്ഡാവോ, ഡാലിയൻ, ഹയ്കൂ തുടങ്ങി രാജ്യത്തെ 13 പോർട്ടുകൾ വഴി രണ്ടോ അതിലധികമോ വ്യക്തികൾ അടങ്ങുന്ന വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് ചൈനയിലേക്ക് പ്രവേശിക്കാം. ചൈനീസ് ട്രാവൽ ഏജൻസികൾ വഴിയാണ് പ്രവേശനം. ചൈനയിലെ തീരദേശ പ്രവിശ്യകളിലും ബീജിംഗിലും ഇവർക്ക് സഞ്ചരിക്കാം. നിരവധി അന്താരാഷ്ട്ര ക്രൂസ് ഷിപ്പുകളാണ് ആയിരക്കണക്കിന് വിനോദ സഞ്ചാരികളുമായി ചൈനീസ് തീരത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |