പറശ്ശിനിക്കടവ്. ആന്തൂർ നഗരസഭാതല മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം പറശ്ശിനിക്കടവ് മഠപ്പുര പരിസരത്ത് നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വാർഡ് കൗൺസിലർമാർ, പറശ്ശിനിക്കടവ് കച്ചവട സംഘം പ്രതിനിധികൾ,ഹരിതകർമ്മസേന, കണ്ടിജൻറ് തൊഴിലാളികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. ചടങ്ങിന് നഗരസഭാ സെക്രട്ടറി പി.എൻ.അനീഷ് സ്വാഗതവും ക്ലീൻസിറ്റി മാനേജൻ ടി.അജിത് നന്ദിയും പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.കെ.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, കച്ചവടസംഘം പ്രതിനിധി എം.വി.പ്രേമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |