കണ്ണൂർ:സാന്ത്വന പരിചരണ രംഗത്ത് കൈത്താങ്ങാവാൻ ഇനി കുടുംബശ്രീയും ഇറങ്ങും.വയോജന പരിചരണം, രോഗി പരിചരണം, പാലിയേറ്റീവ് കെയർ, ഭിന്നശേഷി പരിചരണം തുടങ്ങിയ സേവനങ്ങളാണ് കുടുംബശ്രീ നൽകുന്നത് . കണ്ണൂരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.
തിരഞ്ഞെടുക്കപ്പെട്ട 26 കുടുംബശ്രീ അംഗങ്ങളാണ് ആദ്യബാച്ചിൽ ഉള്ളത്.ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റ് , കണ്ണൂർ എ.കെ.ജി സഹകരണ നഴ്സിംഗ് കോളേജ് എന്നിവയുടെ സഹാത്തോടെയായിരുന്നു 15 ദിവസം നീണ്ടു നിന്ന പരിശീലനം. എൺപതു മണിക്കൂർ നേരത്തെ പരിശീലനത്തിൽ ബേസിക് നഴ്സിംഗ്, പേഷ്യൻ കെയർ പൊസിഷൻ, മുറിവുകൾ ഡ്രസ്ചെയ്യൽ, കത്തീട്രൽ കെയർ, റൈൻസ് ട്യൂബ് ക്ലീനിംഗ്, ഫിസിയോ തെറാപ്പി, പൾസ് പരിശോധന, ഇൻസുലിൻ ഇഞ്ചക്ഷൻ, പേഷ്യന്റ് ട്രാൻസ്ഫറിംഗ്, ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, ബെഡ് മേക്കിംഗ്, പാദപരിചരണം ,നയസംരക്ഷണം തുടങ്ങി 32 മേഖലകളിലാണ് വൈദഗ്ധ്യം നൽകിയത്.
ഈ സാമ്പത്തിക വർഷം നാലു ബാച്ചുകളിലായി നൂറ് അംഗങ്ങൾക്ക് പരിശീലനം നൽകാനാണ് ജില്ലാമിഷൻ ലക്ഷ്യമിടുന്നത്.പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത്ത് നിർവ്വഹിച്ചു. എ.കെ.ജി നഴ്സിംഗ് കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ഷെല്ലി മാത്യു, എച്ച് .എൽ.എഫ് പി.പി.ടി ഫാക്കൽട്ടി മോഹിഷ, ആർ.ആര്യശ്രീ ,ടി.റീന, സുമിത്ര എന്നിവർ പ്രസംഗിച്ചു.
രണ്ടാം ബാച്ചിലേക്ക് 30 പേർ
30 പേർ അടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ജൂൺ ആദ്യവാരത്തിൽ ആരംഭിക്കും.പരിശീലനം ലഭിച്ചവർ സംരംഭ മാതൃകയിലായിരിക്കും പ്രവർത്തിക്കുക. അതത് സി.ഡി എസുകളിൽ കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്യുകയും ജില്ലാതലത്തിൽ ഒരുസംരംഭ കൂട്ടായമയായ പ്രവർത്തിക്കുകയും ചെയ്യും . ഓരോ സേവനത്തിനുമുള്ള പ്രതിമാസ നിരക്ക് ജില്ലാ മിഷൻ തന്നെ നിശ്ചയിച്ചു നൽകും.ഇതിലൂടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം തടയാനും സേവനത്തിന് ന്യായമായ വേതനം ഉറപ്പുവരുത്താനും കഴിയും.
കെയർ ഇക്കണോമി രംഗത്ത് കുടുംബശ്രീ പുതിയ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്.മേഖലയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി മികച്ച സേവനം നൽകുകയാണ് ലക്ഷ്യം.ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി.രണ്ടാം ബാച്ച് ജൂൺ ആദ്യ വാരത്തോടെ പരിശീലനം ആരംഭിക്കും.
ഡോ.എം.സുർജിത്ത് ,കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |