കൊല്ലം: സിനിമ, അനിമേഷൻ, ദൃശ്യമാദ്ധ്യമ, പരസ്യ, ഡോക്യുമെന്ററി മേഖലകളിൽ താത്പര്യമുള്ളവർക്കായി കൊല്ലം പ്രസ്ക്ളബ്ബിൽ 22ന് സൗജന്യ ശില്പശാല സംഘടിപ്പിക്കും. 9.30 മുതൽ 1.30 വരെ നടക്കുന്ന ശില്പശാല സംവിധായകൻ കെ.ബി. വേണു ഉദ്ഘാടനം ചെയ്യും. ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ അനിൽ കുമാർ, സിനിമതാരം ജയകൃഷ്ണൻ, ഇന്ത്യ സ്കിൽസ് നാഷണൽ ജൂറി മെംമ്പർ എ.എസ്.വിനോദ് എന്നിവർ പങ്കെടുക്കും. സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് പി.ജെ. ഉണ്ണിക്കൃഷ്ണനെ ചടങ്ങിൽ ആദരിക്കും. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ടൂൺസിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷന്റെയും ഡോക്യുമെന്ററി - ഷോർട്ട് ഫിലിം മേക്കേഴ്സ് ആൻഡ് ടെക്നിഷൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് സി. അജിത് കുമാർ (ട്രെയിനിംഗ് ഡിവിഷൻ സെൻട്രൽ ഹെഡ്), ജയകൃഷ്ണൻ (സിനിമതാരം), എം . മിഥുൻ(ടൂൺസ് അനിമേഷൻ) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫോൺ: 7907787656 , 7994446923.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |