കടപ്ലാമറ്റം: പാലയ്ക്കത്തടത്തിൽ കുടുംബം വക കൊച്ചറുക്കൻ പാറുവമ്മ കുടുംബയോഗത്തിന്റെ അഞ്ചാമത് വാർഷിക പൊതുയോഗം നാളെ രാവിലെ 9.30 മുതൽ കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. കുടുംബയോഗം പ്രസിഡന്റ് ശശിധരൻ മുളക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും അദ്ദേഹം നിർവഹിക്കും. സെക്രട്ടറി സുമേഷ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. യോഗത്തിൽ ഡോ.സൗമ്യ, ഡോ.ലിഷ സുദീപ് എന്നിവർ നയിക്കുന്ന ആരോഗ്യ സെമിനാറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |