SignIn
Kerala Kaumudi Online
Tuesday, 25 June 2024 5.26 PM IST

ഒരുതരി പൊന്ന് വാങ്ങാൻ നൂറുവട്ടം ചിന്തിക്കണം, സ്വർണവിലയിൽ ഇന്നുണ്ടായത് ചരിത്ര മാറ്റം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,720 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കാണിത്. ഒരു ഗ്രാം സ്വ‌ർണത്തിന്റെ വില 6,840 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന് 54,080 രൂപയായിരുന്നു. മേയ് ഒന്നിനാണ് ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു.

ഇതിന് മുൻപ് സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയത് ഏപ്രിൽ 19നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും കുറവ് സംഭവിച്ചു. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 92.40 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 92,400 രൂപയുമാണ്.

മേയിലെ സ്വർണനിരക്ക്

മേയ് 18₹ 54,720

മേയ് 17₹ 54,080

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, RATE, TODAY, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.