തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,720 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,840 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന് 54,080 രൂപയായിരുന്നു. മേയ് ഒന്നിനാണ് ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു.
ഇതിന് മുൻപ് സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയത് ഏപ്രിൽ 19നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും കുറവ് സംഭവിച്ചു. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 92.40 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 92,400 രൂപയുമാണ്.
മേയിലെ സ്വർണനിരക്ക്
മേയ് 18₹ 54,720
മേയ് 17₹ 54,080
മേയ് 16₹ 54,280
മേയ് 15₹ 53,720
മേയ് 14₹53,400
മേയ് 13₹53,720
മേയ് 12₹53,800
മേയ് 11₹53,800
മേയ് 10₹ 54,040
മേയ് 09₹52,920
മേയ് 08₹53,000
മേയ് 07₹53,080
മേയ് 06₹52,840
മേയ് 05₹52,680
മേയ് 04₹52680
മേയ് 03₹52680
മേയ് 02₹53,000
മേയ് 01₹52,440
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |