തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് പ്രവേശനത്തിനുള്ള നടപടികൾ 20 ന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി, കേപ്), സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്ന 11 അഡിഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.
മേയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസടയ്ക്കണം. വിശദ വിവരങ്ങൾക്ക് www.polyadmission.org/let.
എൻ.ആർ.ഐ സീറ്റിൽ അപേക്ഷിക്കാം
തിരുവനന്തപുരം: മൂന്നാർ കോളജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം അലോട്ട്മെന്റിന് ശേഷം ഒഴിവു വരാൻ സാദ്ധ്യതയുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. ജൂൺ 5 വരെ www.cemunnar.ac.in/admission വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 7907580546, 9061578465, 04865232989.
ഡി.എൽ.എഡ് പരീക്ഷയ്ക്ക് മാറ്റമില്ല
തിരുവനന്തപുരം: ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മേയ് 20 മുതൽ 29 വരെ നടക്കും. പരീക്ഷ മാറ്റി വച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |