കാലടി: കുറഞ്ഞ ചിലവിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് എനർജി ജനറേഷൻ ഉപകരണം വികസിപ്പിച്ച് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ. സൗരോർജ്ജവും വെളളവും ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഈ കണ്ടുപിടിത്തം. ബെൻ ചാക്കോ ചിറ്റിലപ്പിളി, ടോമിൻ ബിജോയ്, ബേസിൽ എൽദോസ്, സംഗീത് ജെ. മേനോൻ എന്നിവരാണ് ഹൈബ്രിഡ് എനർജി ജനറേഷൻ വികസിപ്പിച്ചത്. വകുപ്പ് മേധാവി ഡോ. ദീപ ശങ്കർ, അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീന ശ്രീകുമാർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നേതൃത്വം നൽകി. ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് രാസ പ്രവർത്തനങ്ങൾ വഴിയാണിപ്പോൾ. അത് പരിസ്ഥിതി മലിനീകരണം കൂട്ടും. ഈ ഉപകരണം മലിനീകരണം പൂർണമായും ഒഴിവാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |