കൂത്താട്ടുകുളം: മൊബൈൽ വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പാമ്പാക്കുട എം.ജി.എം എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിദ്യാർത്ഥികളായ അനുരാജ്, ജിസിൽ ജോർജ്, ബാലാനന്ദ് അനിൽ, ഷിനുമോൻ ജോസഫ്, പ്രവീൺ പി എന്നിവർ. വഴിയിൽ ബാറ്ററി ചാർജ് തീർന്നു പോകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഇവർ വികസിപ്പിച്ചെടുത്ത വെഹിക്കിൾ ടു വെഹിക്കിൾ പദ്ധതി പ്രകാരം സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനത്തിൽ നിന്നും റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതനുസരിച്ച് ഏകദേശം 40 കിലോമീറ്റർ വരെ ഓടാനുള്ള ഊർജ്ജക്ഷമത ഈ വാഹനത്തിന് വെഹിക്കിൾ ടു വെഹിക്കിൾ റീചാർജിംഗ് വഴി ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ സർവ്വസാധാരണമായ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യമേറുകയാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് മേധാവി പ്രൊഫസർ അഞ്ജു ജോർജ്ജിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |