SignIn
Kerala Kaumudi Online
Thursday, 18 July 2024 6.33 AM IST

നളന്ദ ഗ്രന്ഥശാലയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്

photo
ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിന്റെയും മൈക്രോ ലാബ് കടമ്പനാട് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ശാഖയുടെയും കടമ്പനാട് മൈക്രോ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ മലനട ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് നീലാംബരൻ അദ്ധ്യക്ഷനായി. കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിലെ ഡോ.ഗണേഷ് നമ്പൂതിരി ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി ഇടയ്ക്കാട് രതീഷ് സ്വാഗതവും ലൈബ്രേറിയൻ മീര നന്ദിയും പറഞ്ഞു. തുടർന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രോഗനിർണയവും ചികിത്സാ നിർദ്ദേശങ്ങളും നടത്തി. കടമ്പനാട് മൈക്രോ ക്ലിനിക്കൽ ലബോറട്ടറിയുടെ നേതൃത്വത്തിൽ സൗജന്യ ലാബ് പരിശോധനയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.