കലഞ്ഞൂർ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച നേട്ടവുമായി കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. പത്താംക്ളാസിൽ 48 ഫുൾ എ പ്ലസുമായി 99 ശതമാനം വിജയം നേടി. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലും മികവാർന്ന ജയമാണ് ഇക്കുറി. 33 എ പ്ലസ് എച്ച്. എസ്. എസിലും രണ്ട് എ പ്ലസ് വി .എച്ച്.എസ്.ഇയിലും ലഭിച്ചു. മോഡൽ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപയുടെ അക്കാഡമിക അനക്കാഡമിക തൊഴിലധിഷ്ഠിത പരിപാടികളാണ് നടപ്പിലാക്കിയതെന്ന് പ്രഥമാദ്ധ്യാപകൻ എ.ഗോപകുമാർ പറഞ്ഞു. പാഠ്യേതര വിഷയങ്ങളിലും സ്കൂൾ മുന്നിലാണ്. എസ് പി.സി, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങി വിദ്യാർത്ഥികളെ സ്വയം പര്യാപ്തതയിലെത്തിക്കുന്ന നിരവധി ഏജൻസികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. 1914ൽ ആരംഭിച്ച വിദ്യാലയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |