കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ.
'വിഷ വീക്ഷണത്തിന്റെ പ്രചാരകർ ' എന്ന തലക്കെട്ടിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. 'മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ടും പ്രതീക്ഷിച്ച് കഴിയുന്ന കപ്പൽ ജീവനക്കാരനെ പോലെയാണ് വീക്ഷണം'. കേരള കോൺഗ്രസ് എമ്മിന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനുള്ള ശ്രമമാണ് നടന്നത്. തദ്ദേശസ്ഥാപനത്തിലെ പദവിയുടെ പേരിൽ യു.ഡി.എഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കിയതാണ്. മാണിയുടെ മരണത്തോടെ കേരള കോൺഗ്രസ് (എം) ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവർക്ക് തിരിച്ചടി നൽകിയാണ് പാർട്ടി അവഗണിക്കാനാവാത്ത ശക്തിയായി നിൽക്കുന്നത്. കേരള കോൺഗ്രസ് പോയതോടെ തദ്ദേശ തിരഞ്ഞടുപ്പിൽ യു.ഡിഎഫ് നിലംപൊത്തി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചു. വീക്ഷണത്തിനും കോൺഗ്രസ് നേതാക്കൾക്കും ഇതേക്കുറിച്ച് മിനിമം ചരിത്രബോധം വേണം. കെ.എം.മാണിയെ പുകഴ്ത്തുന്നത് അവജ്ഞയോടെയേ കാണാനാകൂ. തന്നോട് യു.ഡി.എഫ് കാണിച്ച നെറികേട് മാണി ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |