കുന്നംകുളം: നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ യജ്ഞം തുറക്കുളം മത്സ്യ മാർക്കറ്റിനടുത്ത് ടി.കെ. കൃഷ്ണൻ റോഡിൽ ശുചീകരണം നടത്തി ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കാലവർഷത്തിനു മുൻപ് നഗരത്തിലെ പ്രധാന കൈ തോടുകൾ, പൊതു ഓടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യുക, നീരൊഴുക്ക് സുഖമമാക്കി വെള്ളക്കെട്ട് ഒഴിവാക്കുക, സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം, ജലജന്യകൊതുക് ജന്യ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |