മുംബയ്: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയ്ന്റ്സിനോട് തോറ്റതിന് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു മത്സരത്തിൽ വിലക്കും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതോടെ അടുത്ത സീസണിലെ ആദ്യ മത്സരം ഹാർദികിന് നഷ്ടമാകും. മറ്റ് താരങ്ങൾക്കും പിഴ ശിക്ഷയുണ്ട്. മത്സരത്തിൽ മുംബയ് 18 റൺസിന് തോറ്റിരുന്നു. സീസണിൽ മുംബയ്യുടെ പത്താം തോൽവിയായിരുന്നു ഇത്. ഐ.പി.എൽ ചരിത്രത്തിൽ രണ്ട് തവണ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമെന്ന നാണക്കേടിന്റെ റെക്കാഡും മുംബയ്യുടെ പേരിലായി. 14 മത്സരങ്ങളിൽ നിന്ന് 4 ജയവുമായി 8 പോയിന്റാണ് അവസാന സ്ഥാനത്തുള്ള മുംബയ്യുടെ സമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |