പട്ടാമ്പി: അവധിക്കാലത്ത് പ്രകൃതിയോട് ഇണങ്ങിചേരാൻ ഒരാഴ്ചയായി മണ്ണിൽ പണിയെടുത്ത് വിദ്യാർത്ഥികൾ. ചാലിശേരി ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, ചങ്ങാത്തംപൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ പി.എ.സതീഷ്കുമാർ, ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് മുറിയിലെ പഠനത്തിനോപ്പം ഒരാഴ്ചയായി കൃഷിയറിവും നേടിയത്.
ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, പൂക്കൾ, ആമ്പൽക്കുളം എന്നിവയോടെയുള്ള ഉദ്യാനമാണ് ഒരുക്കിയിട്ടുള്ളത്.
ക്യാമ്പസിലെ എല്ലാ വൃക്ഷങ്ങൾക്കും ജൈവവളവും നൽകി. കൂടാതെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങൾ എന്നിവയും വിവിധതരം പൂ ചെടികളും നട്ടുപിടിപ്പിച്ചു. ഇവയുടെ സംരക്ഷണത്തിനായി ഒരോ വൃക്ഷത്തിനും വിദ്യാർത്ഥികളുടെ പേരുകൾ എഴുത്തിവെച്ചു. എൻ.എസ്.എസ് ലീഡർമായ ജംഷീദ്, ജിത്യ വളണ്ടിയർമാരായ ഹൃദിക്, കൈലാസ്, ഗായത്രി, പ്രിയ, ദിവ്യ, ഹിദ, യെൽദോ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |