SignIn
Kerala Kaumudi Online
Sunday, 20 October 2024 5.05 PM IST

വൈത്തിരിയിൽ ക്വട്ടേഷൻസംഘം പിടിയിൽ

Increase Font Size Decrease Font Size Print Page
ll
ക്വട്ടേഷൻസംഘം

വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ക്വട്ടേഷൻ സംഘം പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. മുളന്തുരുത്തി ഏലിയാട്ടേൽ ജിത്തു ഷാജി (26), ചോറ്റാനിക്കര വാഴപ്പറമ്പിൽ അലൻ ആന്റണി (19), പറവൂർ കോരണിപ്പറമ്പിൽ ജിതിൻ സോമൻ (20), ആലുവ അമ്പാട്ടിൽ രോഹിത് രവി (20) എന്നിവരെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപം വച്ചാണ് സംഘം പിടിയിലായത്. ഇവരിൽ ജിത്തുഷാജി കൊലപാതകം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും അലൻ ആന്റണി, ജിതിൻ സോമൻ എന്നിവർ മോഷണക്കേസുകളുൾപ്പെടെയുള്ള കേസുകളിലും പ്രതികളാണ്. സ്ഥിരം കുറ്റവാളികളായ ഇവർ ഒന്നിച്ച് കവർച്ചയോ മോഷണമോ നടത്തുന്നതിനായി പദ്ധതിയിട്ടെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. എസ്.ഐ മാരായ പി.വി പ്രശോഭ്, എൻ.കെ മണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, വിനീഷ് എന്നിവരാണ്‌ പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.