പന്തളം: എഴുത്തുകാരിയും സാമുഹ്യപ്രവർത്തകയുമായിരുന്ന രമാബായി ഉള്ളന്നൂരിന്റെ ഒന്നാം ചരമവാർഷികം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ,സാഹിത്യ,രാഷ്ട്രീയ രംഗത്ത് ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു രമാഭായി ഉള്ളന്നൂർ എന്നും ,അവരുടെ രചനകൾ വരും കാലഘട്ടത്തിന് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി രാധാകൃഷ്ണൻ ബാംഗ്ലൂർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ എമാരായ യു. പ്രതിഭ , അഡ്വ. പ്രമോദ്നാരായൺ,, മുൻ എം.എൽ.എ കെ.സി. രാജഗോപാൽ ഡോ. വർഗീസ് ജോർജ്,വസത്തകുമാർ സാംബശിവൻ,ഗ്രാൻ മാസ്റ്റർ ജി.എസ് പ്രദീപ്, പി.വി. സ്റ്റാലിൻ,ഒ എസ് ഉണ്ണികൃഷ്ണൻ,സ്നേക് മാസ്റ്റർ വാവസുരേഷ് മറ്റ് സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |