വൈക്കം : തെക്കേനട 1820ാം നമ്പർ പടിഞ്ഞാറ്റുംചേരി തെക്കേമുറി എൻ.എസ്.എസ് കരയോഗം കുടുംബമേളയിൽ പ്രതിഭകളെ ആദരിക്കലും സൗഹൃദ മത്സരങ്ങളും നടത്തി. ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം പി.എൻ രാധാകൃഷ്ണൻ, കരയോഗം സെക്രട്ടറി എസ്.പ്രതാപ്, വനിതാസമാജം പ്രസിഡന്റ് സിന്ധു വിജയകുമാർ, വനിതാസമാജം സെക്രട്ടറി ശ്രീജാ രമേശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |