പേരാവൂർ:പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് ആഴ്ചകാലമായി നടത്തിവരുന്ന മഴക്കാലപൂർവ ശുചീകരണ പ്രവൃത്തിക്ക് സമാപനമായി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും,ഹരിതകർമ്മസേന അംഗങ്ങളുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പേരാവൂർ ടൗണിന്റെ ഹൃദയഭാഗത്ത് പോസ്റ്റൽ വകുപ്പിന് കീഴിലുള്ള കാട് പിടിച്ച പറമ്പിൽ കാലങ്ങളായി വലിച്ചെറിയപെട്ട ചാക്ക് കണക്കിന് മാലിന്യമാണ് ഇന്നലെ രാവിലെ മുതൽ മാറ്റിയത്.എല്ലാ വിഭാഗം ജനങ്ങളുടെയും സഹായത്താൽ രണ്ടാഴ്ചകാലമായി പഞ്ചായത്ത് പരിധിയിലാകെ നടത്തിയ ശുചീകരണത്തിൽ പത്ത് ലോഡ് മാലിന്യമാണ് ലഭിച്ചത്. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി.ശരത്, റീന മനോഹരൻ,എം.ഷൈലജ,പഞ്ചായത്ത് അംഗം ബേബി സോജ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |